HEALTHY EATING

എണ്ണ കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ നമുക്ക് പൊതുവേ ഇഷ്ടമാണ്.ഇവ ശരീരത്തിന് വലിയ ദോഷങ്ങളുണ്ടാക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്ന ഭക്ഷണശീലങളാണ് വേണ്ടത്.പോഷകസമൃദ്ധമായ ഈ ഭക്ഷണങ്ങള്‍ ശീലിച്ചു നോക്കൂ......1- മോര് ---- എന്തിനും ഏതിനും ഉപയോഗിക്കാവുന്ന ഒരുഗ്രന്‍ വിഭവമാണ് മോര്. ക്ഷീണം മാറ്റാനും ഊണിനൊപ്പവും മോര് കഴിക്കാം.-2- മുളപ്പിച്ച ചെറുപയര്‍ -------- ചെറുപയര്‍ മുളപ്പിച്ചാല്‍ അതിന്‍റെ ഗുണം ഇരട്ടിയാവും. കുറച്ച് നാരങ്ങാനീരും, കുരുമുളകു പൊടിയും പച്ചക്കറികളും ചേര്‍ത്ത് സാലഡ് ഉണ്ടാക്കി നോക്കൂ. നല്ല സ്വാദും പോഷകഗുണവും ഏറെയുള്ള ഭക്ഷണമാണിത്.-3 - മിക്സഡ് വെജിറ്റബിള്‍ ------പലതരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ കറികളും ഉപ്പേരികളും ശരീരത്തിനേറെ നല്ലതാണ്. എണ്ണ കുറച്ചേ ഇത്തരം കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാവൂ.-4 - ഓട്സ് ഇഡ്ഡലി -- ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണങ്ങളെല്ലാം നല്ലതാണ്. ഇഡ്ഡലി ഉണ്ടാക്കാന്‍ അരിക്കു പകരം ഓട്സ് ഉപയോഗിച്ചാല്‍ രുചികരവും പോഷകഗുണമുള്ളതുമായ ഭക്ഷണം കഴിക്കാം.-- 5- ദോശ - ദോശ കഴിക്കാന്‍ കൂട്ടുകാര്‍ക്ക് ഇഷ്ടമല്ലേ? റാഗിയും അരിയുമൊക്കെ ഉപയോഗിച്ചുണ്ടാക്കുന്ന ദോശ നല്ല ഭക്ഷണമാണ്. ഇനി ഭക്ഷണത്തില്‍ ദോശയും ശീലമാക്കിക്കോളൂ.

Post a Comment

0 Comments