വിജയ്ക്ക് സര്‍വകാല റെക്കാര്‍ഡ്

തമിഴകത്തിന്റെ ഇളയദളപതി വിജയ്ക്ക് തമിഴിലെ സർവകാല റെക്കോർഡ്,അവസാനം ഇറങ്ങിയ മൂന്ന് വിജയ് ചിത്രങ്ങളുടെമൊത്തം ബിസ്സിനെസ്സ് 400 കോടി രൂപക്ക് മുകളിലാണ്,ആദ്യമായാണ് ഒരു തമിഴ് താരത്തിന് വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ഇത്രയും തുക നേടാൻ സാധിക്കുന്നത്,സൂപ്പർസ്റ്റാർ രജിനികാന്തിന് പോലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല,ഇളയദളപതിയുടെ അവസാനം ഇറങ്ങിയ മൂന്ന് ചിത്രങ്ങളിൽ ബ്ലോക്കബ്സ്റ്ററായ 'കത്തി' 140 കോടി രൂപ കളക്ഷൻ നേടി,'പുലി' ഒരു പരാജയമായിരുന്നെങ്കിലും 100 കോടി രൂപയോളം മൊത്തം ബിസ്സിനെസ്സായി ചിത്രത്തിന് ലഭിച്ചു, അവസാനം പുറത്തിറങ്ങിയ 'തെരി' വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി,200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയ രണ്ടാമത്തെ ചിത്രമായി,'കത്തി'യുടെയും 'തെരി'യുടെയും വൻ കളക്ഷനും 'പുലി'യുടെ മൊത്തം ബിസ്സിനെസ്സുമാണ് വിജയ്ക്ക് പുതിയ റെക്കോർഡ് നേടി കൊടുത്തത്,ഭരതൻ സംവിധാനം ചെയ്യുന്ന അടുത്ത വിജയ് ചിത്രവും വൻ വിജയമാവുകയാണെങ്കിൽ പുതിയൊരു റെക്കോർഡ് കൂടി പ്രതീക്ഷിക്കാം

Post a Comment

0 Comments