AA-21 പാൻ-ഇന്ത്യൻ പ്രൊജെക്ടുമായി അല്ലു അർജുനും കോർട്ടല ശിവയും

AA-21 Allu Arjun New Movie with Siva Kortala

തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ. സൂപ്പർ ഹിറ്റ്‌ സിനിമകളുടെ സംവിധായകനായ കൊരടാല ശിവയാണ് അല്ലു അർജുന്റെ പുതിയ പാൻ-ഇന്ത്യൻ പ്രൊജക്റ്റ്‌ സംവിധാനം ചെയ്യുന്നത്. യുവസുധ ആർട്സും GA2 പിക്ചർസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. താൽക്കാലികമായി AA21 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 2022 ന്റെ തുടക്കത്തിൽ ലോകമെമ്പാടും റിലീസ് ചെയ്യും. ഏറെ കൗതുകകരമായ പോസ്റ്ററിൽ രണ്ടുപേർ ഒരു നദിയുടെ തീരത്ത് നിന്ന് ഒരു ഗ്രാമത്തിലേക്ക് നോക്കുന്നു. കരയിൽ നിന്ന് വളരെ അകലെയുള്ള ഒരു ഗ്രാമത്തിൽ കുറച്ച് കുടിലുകളും കാണാം. ഏറെ നിഗൂഢതകൾ AA-21 ന്റെ പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്നത് കാണാം.

AA-21 Allu Arjun New Movie with Siva Kortala

സൂപ്പർ സംവിധായകൻ സുകുമാർ അണിയിച്ചൊരുക്കുന്ന പാൻ-ഇന്ത്യൻ പ്രൊജക്റ്റ്‌ ആയ 'പുഷ്പ' യിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തിൽ അല്ലു പ്രത്യക്ഷപെടുക. അവസാനമായി പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രം 'അങ്-വൈകുണ്ഠപുരത്ത്', സുകുമാർ സംവിധാനം ചെയ്ത 'രംഗസ്ഥലം' എന്നീ ചിത്രങ്ങൾ ബോക്സ്‌ ഓഫീസിൽ വമ്പൻ ഹിറ്റുകളായിരുന്നു.

മിർച്ചി, ശ്രീമന്തുഡു, ജനത ഗാരേജ്, ഭാരത് എന്ന ഞാൻ എന്നീ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനാണ് കോർട്ടല ശിവ. ചിരഞ്ജീവിയെ നായകനാക്കി ഒരുക്കുന്ന ആചാര്യയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം.
Pushpa Allu Arjun Movie | Allu Arjun Pan Indian Movies

Post a Comment

0 Comments