മലയാള സിനിമയുടെ അഹങ്കാര സ്വത്താണ് മെഗാ സ്റ്റാർ മമ്മൂട്ടി. ഇന്ത്യൻ സിനിമയിൽ തന്നെ ലക്ഷകണക്കിന് ആരാധകരുള്ള മഹാനടൻ. സിനിമയിൽ എത്തുന്നതിനു മുൻപ് മഞ്ചേരിയിൽ അഡ്വക്കേറ്റ് ആയിരുന്നു നമ്മുടെ സ്വന്തം ഇക്ക. എന്നാൽ ഇക്കയെ കുറിച്ച് അധികമാർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്.
അഭിനയം തലയ്ക്കു പിടിച്ച മമ്മൂക്ക സിനിമയിൽ അഭിനയിക്കാൻ പത്രപരസ്യം നൽകിയ കാര്യം നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. മഞ്ചേരിയിൽ അഡ്വക്കേറ്റ് ആയിരിക്കുന്ന സമയത്താണ് മമ്മൂക്കയുടെ ഈ പത്ര പരസ്യം. കോളേജ് ബെസ്റ്റ് ആക്ടർ ആയ പി. ഐ. മുഹമ്മദ്ക്കുട്ടി സിനിമയിൽ അഭിനയിക്കാൻ ആഹ്രഹിക്കുന്നു എന്നതാണ് അന്ന് മമ്മൂക്ക നൽകിയ പരസ്യം. എന്തായാലും ഈ പരസ്യം കൊണ്ട് മലയാള സിനിമക്ക് ഒരു മഹാനടനെയാണ് കിട്ടിയത്.


0 Comments