പുതിയ നിയമത്തിനുശേഷം എ.കെ സാജന് തിരക്കഥയെഴുതി ദീപന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യ. ജയറാമാണ് നായകന്.റോമയും നിഖിതയുമാണ് നായികമാരായെത്തുന്നത്. നമസ്‌തെ ബാലി എന്ന ചിത്രത്തിനുശേഷംശക്തമായ കഥാപാത്രത്തിലൂടെ റോമ തിരിച്ചുവരുന്നുഎന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പക്കാ ആക്ഷന് ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ജയറാം ഒരു ആക്ഷന് ത്രില്ലര് ചിത്രത്തില് അഭിനയിക്കുന്നത്. സത്യസുബ്രഹ്മണ്യം എന്ന ബാങ്കുദ്യോഗസ്ഥനെയാണ് ജയറാമെത്തുന്നത്. തമിഴ് നടന് നാസര് ബോളിവുഡ് താരം രാഹുല് ദേവ് സുധീര് കരമന, കോട്ടയം നസീര്, വിജയരാഘവന്, നന്ദുലാല് എന്നിവരും ചിത്രത്തില് പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള് എറണാകുളത്ത് പൂര്ത്തിയാക്കി.രണ്ടാം ഷെഡ്യൂള് പൊള്ളാച്ചിയില്ആരംഭിക്കും. ഒരു കൂറ്റന് സെറ്റില് അണിയിച്ചൊരുക്കിയ രണ്ട് ഗാനങ്ങളുടെ ചിത്രീകരണമാണ് എറണാകുളത്ത് നടത്തിയത്. കലാമാസ്റ്ററായിരുന്നു കൊറിയോഗ്രാഫര്.ഗോപി സുന്ദറാണ് സംഗീതം. ഷെഹ്നാസ് മൂവീസിന്റെ ബാനറില് ഫിറോസ് സഹീദാണ് ചിത്രം നിര്മ്മിക്കുന്നത്. ഭരണി കെ ധരന് ഛായാഗ്രഹണവും ഷാജിത് എഡിറ്റിംഗും നിര്വഹിക്കുന്നു. കലാസംവിധാനം ബാലു കെ.ജോര്ജ്ജാണ്.
0 Comments