1895 ഡിസംബര്‍ 28നാണ് ലോകത്ത് സിനിമയുടെ കഥ ആരംഭിക്കുന്നത്.പാരിസിലെ ഗ്രാന്റ് കഫെയായിരുന്നു വേദി.അഗസ്റ്റസ് ലൂമിയര്‍, ലൂയിസ് ലൂമിയര്‍ എന്നീ സഹോദരന്‍മാരാണ് സിനിമാ ദര്‍ശനത്തിന്റെ ശില്‍പികള്‍. ഇവരുണ്ടാക്കിയ സിനിമാറ്റോഗ്രാഫ് എന്ന യന്ത്രമുപയോഗിച്ചായിരുന്നു പ്രദര്‍ശനം.1896 ജൂലൈ ഏഴിന് ഇന്ത്യയിലെത്തിയ ഇവര്‍ ബോംബെയിലെ വാട്സണ്‍ ഹോട്ടലില്‍ തങ്ങളുടെ സിനിമാ പ്രദര്‍ശനം നടത്തി.ഇന്ത്യയിലുണ്ടായ ആദ്യ സിനിമാ പ്രദര്‍ശനവും ഇതാണ്.
☆ഇന്ത്യന്‍ സിനിമയുടെ പിതാവ് ☆ 1912 മെയ് 18ന് പ്രദര്‍ശനമാരംഭിച്ച പുണ്ഡലിക് ആണ് ഇന്ത്യയിലെ ആദ്യ സിനിമയെങ്കിലും പൂര്‍ണ്ണമായും ആദ്യത്തെ ഒരു മുഴുനീള ഇന്ത്യന്‍ സിനിമ രാജാ ഹരിശ്ചന്ദ്രയാണ്.1913 മെയ് മൂന്നിന് ബോംബെയിലെ കോറണേഷന്‍ സിനിമയില്‍ പ്രദര്‍ശനം തുടങ്ങിയ ഇതിന്റെ ശില്‍പി ദാദാസാഹിബ് ഫാല്‍ക്കെ ( ദന്തിരാജ് ഗോവിന്ദ് ഫാല്‍ക്കെ )യാണ്.ഇദ്ദേഹം ഇന്ത്യന്‍ സിനിമയുടെ പിതാവെന്ന് വിശേഷിക്കപ്പെടുന്നു.1931 മാര്‍ച്ച് 11ന് പുറത്തിറങ്ങിയ ആലം ആരയാണ് ഇന്ത്യയിലെ ആദ്യ ശബ്ദ സിനിമ.ഈ ഹിന്ദി ചിത്രം സംവിധാനം ചെയ്തത് ആര്‍ ദേഷിര്‍ ഇറാനിയായിരുന്നു.
☆ ആദ്യ മലയാള സിനിമ ☆
1928 നവംബര്‍ ഏഴിന് തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ തിയറ്ററിലാണ് ആദ്യ മലയാള സിനിമയായ വിഗതകുമാരന്‍ പ്രദര്‍ശനം ആരംഭിച്ചത്.ഈ ചിത്രത്തിന്റെ സംവിധാനവും തിരകഥയും നിര്‍മാണവുമെല്ലാം നിര്‍വഹിച്ചത് ജെ.ഡി. ഡാനിയേലായിരുന്നു.ഈ സിനിമയില്‍ നായകനാവുക വഴി മലയാളത്തിലെ ആദ്യ സിനിമാ നായകനും ഇദ്ദേഹം തന്നെ.ഇദ്ദേഹത്തെ മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നു.മലയാളത്തിലെ രണ്ടാമത്തെ ചിത്രം മാര്‍ത്താണ്ഡ വര്‍മ്മയാണ്.
☆ 1938 ജനുവരി 10ന് പ്രദര്‍ശിപിച്ച ബാലന്‍ ആണ് മലയാളത്തിലെ ആദ്യ ശബ്ദ സിനിമ.
☆ ഭരത് ഉര്‍വ്വശി
ദേശീയതലത്തില്‍ 1954 മുതല്‍ ഏറ്റവും നല്ല നടന് ഭരത് എന്ന വിശേഷണത്തിലും നടിയ്ക്ക് ഉര്‍വ്വശി എന്ന വിശേഷണത്തിലും അവാര്‍ഡുകള്‍ നല്‍കുന്നു.1978ല്‍ ഈ പേരുകള്‍ നിര്‍ത്തലാക്കി.
☆ വാണിജ്യാടിസ്ഥാനത്തില്‍ സിനിമയെ ഏറ്റെടുത്ത് ആരംഭിച്ച ഉദയാ സ്റ്റുഡിയോ 1949ല്‍ ആലപ്പുഴയില്‍ ഒരു കൂട്ടുസംരംഭം എന്ന നിലയില്‍ സ്ഥാപിതമായതാണ്.ഇപ്പോള്‍ കുഞ്ചാക്കോയുടേതാണ് ഇത്.
☆ ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍,ആദ്യ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പു,പടയോട്ടം എന്ന ആദ്യ 70mm ചിത്രം എന്നിവയെല്ലാം അപ്പച്ചന്റെ സംഭാവനകളാണ്.
☆ സെന്‍സര്‍ ബോര്‍ഡ്
1952ല്‍ സ്ഥാപിതമായി.U,U/A,A,S തുടങ്ങിയവയാണ് സര്‍ട്ടിഫിക്കറ്റുകള്‍.
0 Comments