കലി

കലി -------------------------- റിലീസിനൊരുങ്ങി ദുല്‍ഖര്‍ ചിത്രം. പ്രേമം നായിക സായ് പല്ലവിയും സംസ്ഥാന അവാര്‍ഡ് ജേതാവ് ( BEST ACTOR ) ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിക്കൂന്ന ചിത്രം 'കലി' മാര്‍ച്ച് 26ന് തീയേറ്ററുകളില്‍.' നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി ' എന്ന ചിത്രത്തിനുശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒരുമിക്കുന്ന ചിത്രമാണ് കലി. ചിത്രത്തില്‍ ദുല്‍ഖര്‍ സിദ്ധാര്‍ത്ഥ് എന്ന കേന്ദ്രകഥാപാത്രത്തെയും , സായ് പല്ലവി അഞ്ജലി എന്ന കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ - സായ് പല്ലവി ചിത്രത്തെ ഏറെ പ്രതീക്ഷയോടേയും ആകാംഷയോടേയുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.' ചാര്‍ലി ' ക്ക് ശേഷം ഒരു വന്‍ ഹിറ്റ് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹാന്‍റ്റ് മേഡ് ഫിലീംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ , ഷൈജു കാലിദ് , സമീര്‍ താഹിര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.ഗോപി സുന്ദറിന്റേതാണ് സംഗീതം.സെന്‍റ്റര്‍ പിക്റ്റേര്‍സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.കൊച്ചി,വാഗമണ്‍,ആതിരപ്പള്ളി,ഗുഡല്ലൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തിയാക്കിയത്.ചെമ്പന്‍ വിനോദ്,വീനായകന്‍,സൗബിന്‍ താഹിര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.. ചിത്രത്തിന്റെ ട്രൈയ്ലറിന് മികച്ച അഭിപ്രായമാണ് കിട്ടികൊണ്ടിരിക്കുന്നത്.

Post a Comment

0 Comments